;

1 . ഭയങ്കരമായ ആ സംഭവം.

2 . ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?

3 . ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?

4 . മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

5 . പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും

6 . അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ

7 . അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.

8 . എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ

9 . അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.

10 . ഹാവിയഃ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?

11 . ചൂടേറിയ നരകാഗ്നിയത്രെ അത്‌.