;

1 . പറയുക: മനുഷ്യരുടെ രക്ഷിതാവിനോട്‌ ഞാന്‍ ശരണം തേടുന്നു.

2 . മനുഷ്യരുടെ രാജാവിനോട്‌.

3 . മനുഷ്യരുടെ ദൈവത്തോട്‌.

4 . ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.

5 . മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.

6 . മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.