;

1 . പൂര്‍വ്വാഹ്നം തന്നെയാണ സത്യം;

2 . രാത്രി തന്നെയാണ സത്യം; അത്‌ ശാന്തമാവുമ്പോള്‍

3 . ( നബിയേ, ) നിന്‍റെ രക്ഷിതാവ്‌ നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.

4 . തീര്‍ച്ചയായും പരലോകമാണ്‌ നിനക്ക്‌ ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.

5 . വഴിയെ നിനക്ക്‌ നിന്‍റെ രക്ഷിതാവ്‌ ( അനുഗ്രഹങ്ങള്‍ ) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്‌

6 . നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട്‌ ( നിനക്ക്‌ ) ആശ്രയം നല്‍കുകയും ചെയ്തില്ലേ?

7 . നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട്‌ ( നിനക്ക്‌ ) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.

8 . നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട്‌ അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.

9 . എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌

10 . ചോദിച്ച്‌ വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.

11 . നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച്‌ നീ സംസാരിക്കുക.