;

1 . നിനക്ക്‌ നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?

2 . നിന്നില്‍ നിന്ന്‌ നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.

3 . നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ ( ഭാരം )

4 . നിനക്ക്‌ നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.

5 . എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.

6 . തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.

7 . ആകയാല്‍ നിനക്ക്‌ ഒഴിവ്‌ കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.

8 . നിന്‍റെ രക്ഷിതാവിലേക്ക്‌ തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.